കോട്ടയം: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ ഡി ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് യുവാക്കളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി പണം ആവശ്യപ്പെടുന്ന പ്രതി പിടിയിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി എസ് വിഷ്ണു (25)വിനെയാണ്
കോട്ടയം സൈബർ പൊലീസ് അറസ്റ്റു ചെയ്തത്. കോട്ടയം കടുത്തുരുത്തി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് 2018 മുതൽ പ്രതി യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും വിലകൂടിയ മൊബൈൽ ഫോണും തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ
ഫേസ്ബുക്ക് ഐ ഡിയുണ്ടാക്കി യുവാവിനോട് അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പ്രതി സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നഗ്നവീഡിയോകളും മറ്റും അയച്ചുകൊടുത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ കൈക്കലാക്കി. പിന്നീട് ഈ ചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വേണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിയെ തുടർന്ന് യുവാവ് 12 ലക്ഷം രൂപ നൽകി. കഴിഞ്ഞദിവസം വീണ്ടാം 15 ലക്ഷം ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് പര നൽകുകയായിരുന്നു.
അന്വേഷണത്തിൽഫേസ്ബുക്ക്ഐഡിവ്യാജമാണെന്നും സ്ത്രീയുടെ പേരിലുളള ഐ ഡി യുവാവാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. സൈബർ പൊലീസ് 20 ലക്ഷം
നൽകാമെന്ന് പറഞ്ഞാണ് പ്രതിയെ തിരുവനന്തപുരം കിളിമാനൂർ
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വിളിച്ചുവരുത്തി പിടികൂടിയത്.
Post a Comment