കൂമ്പാറ:വർഷങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ഇന്ന് രാവിലെ വണ്ടി തടഞ്ഞ് റോഡ് ഉപരോധിച്ചു
സംഭവസ്ഥലത്ത് തിരുവമ്പാടി പോലീസ് എത്തി ചർച്ചകൾ പുരോഗമിക്കുന്നു.രണ്ട് വർഷങ്ങൾക്ക് മുൻപ് റോഡിന്റെ ശോചനീയാവസ്ഥ കണ്ട് നാട്ടുകാർ പരാതി പറഞ്ഞപ്പോൾ ആറാം വാർഡ് മെമ്പറും പഞ്ചായത്ത് സെക്രട്ടറിയും ക്വാറി മുതലാളിമാരും കൂടി ആറു മാസത്തിനുള്ളിൽ റോഡ് നന്നാക്കാമെന്നു എഗ്രിമെന്റ് ചെയ്തതാണ്.
എന്നാൽ നാളിതുവരെ ഒരു അറ്റകുറ്റപണികൾ പോലും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. 5.40 മീറ്റർ മാത്രം വീതിയുള്ള റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ എട്ടു മീറ്റർ ആക്കിയത് എങ്ങിനെയാണെന്ന് അറിയണമെന്നും നാട്ടുകാർ പറയുന്നു. അമിത ഭാരം കയറ്റി വരുന്ന വലിയ വണ്ടികൾ നിരോധിക്കുക, റോഡ് യാത്രായോഗ്യമാക്കുക, 5.40 മീറ്റർ വീതിയുള്ള റോഡ് അങ്ങനെ തന്നെ തുടരുക, റോഡ് എട്ടു മീറ്റർ ആക്കുവാൻ വേണ്ടി കയ്യേറിയ ഭൂമി ഭൂവുടമകൾക്ക് തന്നെ തിരികെ നൽകുക, നിയമാനുസൃത മായി മാത്രം ക്വാറി പ്രവർത്തിപ്പിക്കുക, ക്വാറി മാഫിയയും പഞ്ചായത്തും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആണ് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ
Post a Comment