താമരശ്ശേരി:കഴിഞ്ഞ വെള്ളിയായായ്ച്ച രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നഷ്ടപ്പെട്ട പഴ്സിലെ രേഖകൾ ഉടമസ്ഥന് തപാൽ വഴി അയച്ച് കള്ളൻ മാതൃകയായി .
താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി പുളിക്കിൽ സാബിത്തിനോടാണ് മോഷ്ടാവ് നീതി കാണിച്ചത്.
പെഴ്സിൽ ഉണ്ടായിരുന്ന പതിനാലായിരം രൂപ മോഷ്ടാവ് കൈക്കൽ ആക്കിയെങ്കിലും ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡ്' തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളാണ് തപാൽ മുഖേന ഉടമസ്ഥന്ന് ലഭിച്ചത്.
പണം പോയാലും തൻ്റെ രേഖകൾ തിരിച്ച് കിട്ടിയതിൽ ഉള്ള ആശ്വാസത്തിലാണ് സാബിത്ത് 'പെഴ്സ് നഷ്ടപ്പെട്ടത് സംബന്ധിച്ച്
റെയിൽവേ പോലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.ചെന്നയിലേക്ക് പോവാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തപ്പോഴാണ് പേഴ്സും രേഖകളും നഷ്ടപ്പെട്ട വിവരം സാബിത്ത് അറിഞ്ഞത്.
Post a Comment