Jan 3, 2023

ഹരിത കർമ സേന അംഗത്തെ ആദരിക്കുകയും വീൽ ചെയർ ഏറ്റുവാങ്ങുകയും ചെയ്തു....


കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഗ്രാമ സഭയാണ് വാർഡിലെ ഹരിത കർമ സേന അംഗമായ കെ. പി നാരായണിയെ ആദരിച്ചത്. വാർഡിൽ അപകടത്തിൽ പെട്ടന്ന് അരക്ക് കീഴെ ചലന ശേഷി നഷ്ടപ്പെട്ട നിർധന കുടുംബത്തിലെ വ്യക്തിക്ക് സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്ത വീൽ ചെയർ RRT അംഗങ്ങൾ വാർഡ് മെമ്പറിൽ നിന്നും ഏറ്റു വാങ്ങി.


വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. അംഗനവാടി വർക്കർ വി. റോജ,വാർഡ് വികസന സമിതി കൺവീനവർ കെ.കൃഷ്ണദാസ്, ആശാ വർക്കർ ദേവി മാന്ത്ര എന്നിവർ സംസാരിച്ചു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only