Jan 20, 2023

യുവാവിനെ തട്ടി നിർത്താതെ അമിത വേഗതയിൽ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് ബുള്ളറ്റിൽ ഇടിച്ചു;താമരശ്ശേരി കനറാ ബാങ്ക് മാനേജർക്ക് പരുക്ക്. പിൻതുടർന്ന ഒരു സംഘം ജീപ്പിലുണ്ടായിരുന്നവരെ മർദ്ദിച്ചതായും പരാതി,


താമരശ്ശേരി: കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന അറവുമാലിന്യ സംസ്കര പ്ലാൻ്റിൻ്റെ ട്രയൽ റൺ നടത്താനായി ജീപ്പിൽ എത്തിയപ്പോൾ ഫാക്ടറി ഉപരോധതത്തിനായി കൂടിനിന്നവർ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ അമിത വേഗത്തിൽ അവിടെ നിന്നും സ്ഥലം വിട്ടവർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

കാവുംപുറത്ത് നിന്നും മറ്റുവഴിയിലൂടെ പള്ളിക്ക് സമീപം എത്തിയപ്പോൾ പള്ളിയിൽ നിന്നും റോഡി ലേക്ക് ഇറങ്ങി വരികയായിരുന്ന ജാഷാാദ് എന്ന യുവാവിനെ ഇടിച്ച് നിർത്താതെ പോയി, ഇതേ തുടർന്ന് കണ്ടു നിന്നവർ ജീപ്പിനെ പിൻതുടർന്നു.
അമിത വേഗത്തിൽ സഞ്ചരിച്ച ജീപ്പ് താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വെച്ച് നിയന്ത്രണം വിട്ട് റോഡിൻ്റെ എതിർ ദിശയിൽ വരികയായിരുന്ന ബുള്ളറ്റിൽ ഇടിച്ചു.അപകടത്തിൽ താമരശ്ശേരി കനറാ ബാങ്ക് ബ്രാഞ്ച് മാനേജർ ശ്രീകുമാറിന് സാരമായി പരുക്കേറ്റു.

ഇതേ സമയം ജീപ്പിനെ പിൻതുടർന്നു വന്നവർ ജീപ്പിലുണ്ടായിരുന്നവരെ കൈകാര്യം ചെയ്തു. അടി കിട്ടിയവർ പോലീസ് സ്റ്റേഷനിൽ അഭയം തേടി.മർദ്ദനത്തിൽ പരുക്കേറ്റതായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിതേഷ്, മുഹമ്മദലി എന്നിവർ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only