പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. ആറ് കടകള്‍ക്ക് തീപിടിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു, അഞ്ചു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡി. കോളജിലേക്ക് കൊണ്ടുപോയി.
ചിപ്സ് ഉണ്ടാക്കുന്ന കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം. പാത്രത്തിലെ എണ്ണയിലേക്ക് തീ പടരുകയും തുടര്‍ന്ന് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.തീയണക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഇപ്പോള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായി.
Post a Comment