Jan 12, 2023

കടുവ ആക്രമണത്തിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു; കടുവയെ മയക്കുവെടിവയ്ക്കാന്‍ തീരുമാനം ,


വയനാട്:

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. മാനന്തവാടി പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ്(സാലു )(50) ആണ് മരിച്ചത്.
സാലുവിന്റെ കൈയിലും കാലിലുമാണ് കടുവ കടിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയേക്ക് മാറ്റവേ ഹൃദയാഘാതം വന്നാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ കൃഷിയിടത്തില്‍ വച്ചാണ് സാലുവിനെ കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് വെള്ളാരംകുന്നില്‍ കടുവ ഇറങ്ങിയത്. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കടുവയെ മയക്കുവെടി വച്ച്‌ പിടികൂടാന്‍ തീരുമാനമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only