Jan 12, 2023

മുക്കം ഫെസ്റ്റ് 2023; പൗരാവലി കൂട്ടയോട്ടം ജനുവരി 12 ന്


മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം നടക്കുന്ന മുക്കം പൗരാവലിയുടെ കൂട്ടയോട്ടം ജനുവരി 12ന് വൈകുന്നേരം 4 മണിക്ക് നടക്കും. മുക്കം ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് അഗസ്ത്യൻമുഴി ഫെസ്റ്റ് ഗ്രൗണ്ട് വരെ നടക്കുന്ന കൂട്ടയോട്ടം ഡി.വൈ.എസ്.പി അഷ്‌റഫ് ഫ്‌ളാഗ് ഓഫ് നിർവഹിക്കും.


കൂട്ടയോട്ടത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, യു ഷറഫലി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി,ജെ.സി.ഐ മുക്കം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കമേലിയ മണാശ്ശേരി,വിവിധ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ തുടങ്ങി മുക്കത്തെ വിവിധ സംഘടനകളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only