Jan 12, 2023

കാരശ്ശേരിയിൽ മുട്ടക്കോഴി വിതരണത്തിൽ വൻ അഴിമതിയെന്ന്; കോഴിക്കുഞ്ഞുങ്ങളുമായെത്തി പ്രതിപക്ഷ മെമ്പർമാരുടെ പ്രതിഷേധം


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കൾക്കായി മുട്ടക്കോഴികൾ വിതരണം ചെയ്തതിൽ വൻ അഴിമതി നടന്നതായി ആരോപണം. പത്ത് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് പഞ്ചായത്തിലെ ആയിരം ഗുണഭോക്താക്കൾക്കായി നൽകുന്നത്. ഇതിന് 700 രൂപ ഗുണഭോക്തൃവിഹിതവും 600 രൂപ ഗ്രാമ പഞ്ചായത്തും അടക്കണം. എന്നാൽ 130 രൂപ വിലയിട്ട് ഗുണഭോക്താക്കൾക്ക് നൽകിയ കോഴിക്കുഞ്ഞുങ്ങൾക്ക് ഇതിൻ്റെ നാലിലൊന്ന് പോലും വിലയില്ലന്നാണ് പ്രതിപക്ഷ മെമ്പർമാർ ആരോപിക്കുന്നത്.മുൻവർഷങ്ങളിലെല്ലാം ഒരു സമിതിയുണ്ടാക്കിയാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയിരുന്നതെന്നും എന്നാൽ ഇത്തവണ അതും ഉണ്ടായില്ലന്നും പ്രതിപക്ഷ മെമ്പർമാർ ആരോപിക്കുന്നു. മുട്ടക്കോഴി വിതരണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപിച്ച് പ്രതിപക്ഷ മെമ്പർ കോഴിക്കുഞ്ഞുങ്ങളേേയുമായെത്തി പ്രതിഷേധിക്കുകയായിരുന്നു. *

50 ശതമാനം വാഹിതം പഞ്ചായത്ത് വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനു തയ്യാറായിട്ടില്ലന്നും ഗുണഭോക്തൃ വിഹിതമായ് വാങ്ങിയ പണം തിരികെ നൽകണമെന്നും ഇടത് മെമ്പർമാർ പറഞ്ഞു
സമീപ പഞ്ചായത്തുകളിലെല്ലാം തീർത്തും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമ്പോൾ കാരശേരിയിൽ മാത്രമാണ് ഗുണഭോക്തൃവിഹിതം വാങ്ങുന്നതെന്നും പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു.
സമരത്തിന് കെ.പി ഷാജി, കെ.ശിവദാസൻ, ഇ പി അജിത്ത്, എം ആർ സുകുമാരൻ, കെ.കെ നൗഷാദ്, സിജി സിബി, ശ്രുതി കമ്പളത്ത്
തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only