ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു. അടിമാലി സ്വദേശി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കുഞ്ഞുമോൻ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
അനില്‍കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് മദ്യം കുടിച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയിരുന്നത്. അഫ്സരകുന്നിൽ നിന്നാണ് ഇവർക്ക് മദ്യം കളഞ്ഞുകിട്ടിയിരുന്നത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. വഴിയില്‍ നിന്ന് കിടന്ന് കിട്ടിയെന്ന് പറയുന്ന മദ്യം മറ്റൊരു സുഹൃത്തായ സുധീഷ് എന്നയാളാണ് മൂന്ന് പേർക്കും നൽകിയതെന്ന് ഇവർ മൊഴി നല്‍കിയിരുന്നു. സുധീഷ് മദ്യം കുടിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
മദ്യപാനത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാക്കളെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Post a Comment