Jan 6, 2023

ഡോൺ ബോസ്കോ കോളേജിന് ലഭിച്ച പുതിയ എൻ എസ് എസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന് പുതിയതായ് ലഭിച്ച എൻ എസ് എസ് യൂണിറ്റിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ശ്രീ.ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.

ചടങ്ങിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോഡിനേറ്റർ
Dr. സോണി ടി എൽ മുഖ്യ പ്രഭാഷണം നടത്തി.
മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.
പി ടി ബാബു
ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ഡോൺ ബോസ്കോ മാമ്പറ്റ യുടെ ഡയറക്ടർ ജീസൻ നെല്ലുവേലിൽ
ചടങ്ങിന്
അനുഗ്രഹ പ്രഭാഷണം നടത്തുകയും
എൻ എസ് എസ് യൂണിറ്റിൻ്റെ ഇൻസ്റ്റഗ്രാം പേജ് ലോഞ്ച് ചെയ്യുകയും ചെയ്തു. ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജോബി എം എബ്രഹാം മുക്കംമുനിസിപ്പാലിറ്റി പത്താം ഡിവിഷനിലെ 150 വീടുകൾ പങ്കാളിത്ത ഗ്രാമമായി പ്രഖ്യാപിച്ചുകൊണ്ട് ഡിവിഷൻ കൗൺസിലർ
ശ്രീ.ശിവശങ്കരന് കത്ത് സമർപ്പണം നടത്തി സംസാരിച്ചു.
തുടർന്ന്
കൗൺസിലർമാരായ ശ്രീ.ശിവശങ്കരൻ, ശ്രീമതി ജോഷില, യൂണിയൻ ചെയർപേഴ്സൺ
അവന്തിക പ്രമോദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മുക്കം മുനിസിപ്പാലിറ്റിയുടെ അതി ദരിദ്രസർവ്വെ നടത്തിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും,
സി ടിവി മുക്കവും, ഡോൺ ബോസ്കോ കോളേജും ചേർന്ന് ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നടത്തിയ വാർത്ത വായനാ മത്സരത്തിൻ്റെ സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ
എം എൽ എ
ശ്രീ.ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസറും, വൈസ് പ്രിൻസിപ്പലുമായ കെ വി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിന് എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി സെബിൻ ബേബി നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only