കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2017 - 19 സാമ്പത്തികവർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ v ജയപ്രകാശിന്റെ വാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും 2021 ൽ ഇലക്ട്രിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചതുമായ തേക്കുംകുറ്റിയിൽ നിർമ്മിച്ച പകൽ വീടിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് അധ്യക്ഷയായി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് VP സ്മിത മുഖ്യാതിഥിയായ ചടങ്ങിൽ വാർഡ് മെമ്പർ കെ .ശിവദാസൻ സ്വാഗതം പറഞ്ഞു. മെമ്പർമാരായ കെ.കെ നൗഷാദ്, MR സുകുമാരൻ ,up മരയ്ക്കാർ അസ്സൈൻ ഊരാളി, സൈതാലി , അലവി കുട്ടി പറമ്പാടൻ മോയി, അൻസിയ എന്നിവർ സംസാരിച്ചു.
Post a Comment