കൂടരഞ്ഞി : ജനകീയ ഇടപെടലിലൂടെ പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച്, തൊഴിൽ സാധ്യതകൾ കൂട്ടി, വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ സംവിധാനമായ തൊഴിൽസഭയ്ക്ക് കൂടരത്തിയിൽ തുടക്കമായി. സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്ത് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ ശ്രീ. ആദർശ് ജോസഫ് തന്നെയാണ് തൊഴിൽ സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂമ്പാറ ജി.ടി എൽ പി .സ്കൂളിൽ വെച്ച് നിർവ്വഹിച്ചത്. കേരള സർക്കാറിന്റെ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം ഇനി ഇത്തരത്തിൽ രൂപീകൃതമായ തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. 250-ൽ അധികം പേർ തൊഴിൽ സഭയിൽ പങ്കാളികളായി. ചടങ്ങിൽ വൈ.പ്രസിഡണ്ട് മേരി തങ്കച്ചൻ , മെമ്പർമാരായ ബാബു മൂട്ടോളി,സീന ബിജു, ബിന്ദുജയൻ , ജോണി വാളിപ്ലാക്കേൽ , സെക്രട്ടറി സുരേഷ് കുമാർ , അസി.സെക്രട്ടറി അജിത് ഉൾപ്പെടെയുള്ള ജീവനക്കാർ, റിസോഴ്സ് പേഴ്സൻമാരായ അബ്ദുൽ മജീദ്, സോമനാഥൻ മാസ്റ്റർ, കുടുംബശീ പ്രവർത്തകർ , വ്യവസായ വകുപ്പ് ഇന്റേൺ അഖിൽ എന്നിവർ പങ്കെടുത്തു.
Post a Comment