ഏഴര പതിറ്റാണ്ടിൽ പേരും കൊടിയും ചിഹ്നവും മാറ്റാത്ത ഏക രാഷ്ട്രീയപാർട്ടി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാത്രമാണെന്നും എതിർ പാർട്ടികൾ പേരും സ്നേഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന വടവൃക്ഷമായി മുസ്ലിം ലീഗ് വളർന്നുവെന്നും കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് വൈസ് പ്ര സിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് അരയങ്കോട് വാഡ് മുസ്ലിം ലീഗ് കുടുംബ സംഗമവും പ്രതിനിധി സമ്മേളനവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. റസാഖ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ട്ര യിനർ ലുഖ്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി.കെ. ശാക്കിർ മുഖ്യാതിഥിയായി. നിയോജക മണ്ഡലം ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ, ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട്, മണ്ഡലം ദളിത് ലീഗ് ട്രഷറർ സി.കെ. ഗണേശൻ ,വനിതാ ലീഗ് മണ്ഡലം ട്രഷറർ എം.കെ. നദീറ, ബ്ലോക്ക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, പഞ്ചായത്തംഗം റഫീഖ് കൂളിമാട്, പി.ടി.എ.റഹിമാൻ , എൻ.പി. ഹമീദ്, ജമാൽ പാലകുറ്റി , ജമീല. സി എന്നിവർ പ്രസംഗിച്ചു. എം.പി. സലാം സ്വാഗതവും റഹീസുദ്ദീൻ നന്ദിയും പറഞ്ഞു.
Post a Comment