കക്കാടംപൊയിൽ:മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന കക്കാടംപൊയിൽ കരിമ്പ് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തത് റോഡ് നിർമാണ പ്രവർത്തി തടസപ്പെടുത്തുന്നതായി പരാതി.
താഴെകക്കാട് കക്കാടംപൊയിൽ റോഡിൽ കരിമ്പ് ജംക്ഷന് സമീപമാണ് അപകട ഭീഷണി ഉയർത്തി നിർമാണം പുരോഗമിക്കുന്ന റോഡിൻ്റെ നടുവിലായി പോസ്റ്റ് നിൽക്കുന്നത്.
ഇതേ തുടർന്ന് ഒരു മാസത്തിലധികമായി ഈ ഭാഗത്ത് ജി.എസ്.പി ഇട്ട് റോഡ് ലെവൽ ചെയ്യുന്ന പ്രവർത്തി പൊലും തടസപ്പെട്ട സ്ഥിതിയാണുള്ളത്.
അടിയന്തരമായി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടി ആവശ്യപ്പെട്ട് കരാർ കമ്പിനിയും നാട്ടുകാരും കെ.എസ്ഇ മ്പിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു വിധ നടപടിയും കൈക്കൊള്ളാൻ ഇവർ ഇനിയും തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
Post a Comment