Feb 25, 2023

കണ്ണൂരിൽ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു


കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്.

ആദിൽ കുഴഞ്ഞു ഉടൻ തന്നെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ക. പിതാവ്:ഹാരിസ്. മാതാവ്: ഫാത്തിമ . സഹോദരങ്ങൾ: അൻഹ , ഹംദ മുഹമ്മദ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only