കനത്ത വേനൽ ചൂടിൽ പച്ച പുല്ലിന്റെ ദൗർലഭ്യവും വിലവർദ്ധനവും കാലിതീറ്റ വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിലും കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കറവ പശുക്കൾക്കും പോഷാകാഹാര കുറവ് തടയുന്നതിനായി സൗജന്യമായി ധാതുലവണ മിശ്രിതവും വിരമരുന്നും നൽകി.വികസന ഫണ്ട് 3 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ അപേക്ഷ സമർപ്പിച്ച മുഴുവൻ ക്ഷീര കർഷകർക്കും ആണ് സൗജന്യമായി ധാതുലവണ മിശ്രിതവും വിരമരുന്നും വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്മിത വി പി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എടത്തിൽ ആമിനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്ത ദേവി മൂത്തേടത്ത് , സത്യൻ മുണ്ടയിൽ , ജിജിത സുരേഷ് ബ്ലോക്ക് മെമ്പർ രാജിത മൂത്തേടത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കറവ പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ ധാതുലവണ മിശ്രിതത്തിന്റെ ആവശ്യകതയെ കുറിച്ച് വെറ്ററിനറി സർജൻ ഡോ. സുഭാഷ് രാജ് ക്ഷീര കർഷകർക്ക് വിശദമായി ക്ലാസെടുത്തു.
Post a Comment