താമരശ്ശേരി: ഇൻസ്റ്റാഗ്രാം വഴി ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ കൊലപ്പെടുത്താൻ വേണ്ടി പെട്രോളുമായി വീട്ടിലെത്തിയ കുറ്റ്യാടി പാലേരി മരുതോളി മീത്തൽ അരുൺജിത് (24)നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയതു.
താമരശ്ശേരിയിലുള്ള യുവതിയുടെ വീട്ടിലേക്ക് യുവാവ് കയറി വരുന്നത് കണ്ട് മാതാവ് വാതിൽ അടച്ചതിനാൽ യുവാവിന് വീടിനകത്തേക്ക് പ്രവേശിക്കാനായില്ല.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർഓടിയെത്തി യുവാവിനെ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിച്ചു.ഇയാളുടെ പക്കൽ നിന്നും പെട്രോളും, ലൈറ്ററും കണ്ടെടുത്തു.
Post a Comment