Feb 23, 2023

പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ


വടകര: അഴിയൂരിൽ  

 പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ .മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മേമുണ്ട ചല്ലിവയൽ അഞ്ചാംപുരയിൽ ലാലു (45) നെയാണ് ചോമ്പാല സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്. 
ചൊവ്വാഴ്ച്ച പ്ളസ് ടു മാത് സ് പരീക്ഷ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർത്ഥിനി നേരിട്ട് ചോമ്പാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോക്സോ കേസ് ചുമത്തിയാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതി
കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only