Feb 19, 2023

പ്രശസ്ത തമിഴ് ഹാസ്യതാരം മയിൽ സാമി നിര്യാതനായി.


ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടൻ മയിൽ സാമി(57) നിര്യാതനായി. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മയിൽ സാമിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം ഞെട്ടലിലാണ്.

മിമിക്രി താരം കൂടിയായ മയിൽസാമി ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ടി.വി. അവതാരകൻ, നാടക നടൻ എന്നീ നിലകളിലും മയിൽ സ്വാമി തിളങ്ങിയിരുന്നു.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മയിൽ സാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജൂനിയർ ആർട്ടിസ്റ്റായിരുന്ന മയിൽ സാമി പിന്നീട് തമിഴ് സിനിമാ ലോകത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ധൂൽ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കങ്കളാൽ കൈദു സെയ് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

2004 മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിരുന്നു.

നെഞ്ചുക്ക് നീതി , വീട്ട് വിശേഷങ്ങൾ , ദി ലെജൻഡ് , ഉടൻപാൽ എന്നീ ചിത്രങ്ങളാണ് മയിൽ സാമിയുടേതായി ഒടുവിൽ പുറത്തു വന്നത്.

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only