മുക്കം :തേക്കുംകുറ്റി കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി നല്‍കിയ റിന്‍സി മഹേഷിന് ഫാത്തിമ മാതാ എല്‍.പി സ്‌കൂള്‍ തേക്കുംകുറ്റിയുടെ ആദരം.
തേക്കും കുറ്റി ഫാത്തിമ മാതാ എല്‍.പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആര്‍ദ്ര മഹേഷിന്റെ അമ്മയാണ് റിന്‍സി മഹേഷ്. ധാരാളം പണമടങ്ങിയ പേഴ്‌സ് വഴിയില്‍ കളഞ്ഞു കിട്ടിയപ്പോള്‍ അത് മാതൃകാപരമായി പോലീസില്‍ ഏല്‍പ്പിക്കുന്നതിനും ഉടമസ്ഥന് നല്‍കുന്നതിനും സാധിച്ചു. ഈ സത്യസന്ധതയും നല്ല മനസ്സും കുട്ടികള്‍ക്കും വരും തലമുറയ്ക്കും മാതൃകയാവട്ടെ എന്ന് ഹെഡ്മിസ്ട്രസ്സ് റൂബി തോമസ് ആദരമര്‍പ്പിച്ചു പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. ജോബിന്‍ ഉപഹാരം നല്‍കി.
Post a Comment