മുക്കം : ഗവണ്മെന്റ് എൽ.പി.സ്ക്കൂളിൽ SSK യുടെ എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് (ELA ) പ്രോഗ്രാമിന്റെ ഭാഗമായി 'തൂലികയും മഷിത്തണ്ടും'എന്ന പേരിൽ ഏകദിന കവിതാ രചന ശില്പശാല നടത്തി.
വാർഡ് മെമ്പർ ശ്രീ. കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടന കർമം നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് ഗസീബ് ചാലൂ ളി അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ ശ്രീ എ.വി സുധാകരൻ ശില്പശാല നയിച്ചു. BRC ട്രെയ്നർ ഹാഷിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ഗിരിജ സ്വാഗതവും സ്ക്കൂൾ ലീഡർ റഷ ഫാത്തിമ നന്ദിയും പറഞ്ഞു.
അധ്യാപകരായ ഷൈലജ ടി, അസീസ്,ഫൗസിയ, ജിന, മോനിഷ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ 'കവിത മരം' എന്ന പേരിൽ കയ്യെഴുത്തു മാസിക തയ്യാറാക്കുകയും ചെയ്തു.
Post a Comment