കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ വിചാരണ മൂലം വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ആളുകൾക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി (AKS ) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു ധർണ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എ കെ എസ് ജില്ലാ സെക്രട്ടറി ശ്യാം കിഷോർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ കെ ബാബു അധ്യക്ഷത വഹിച്ചു എ കെ സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പുളയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി സി, സുരേന്ദ്രൻ മടവൂർ, സുനീഷ് തിരുവമ്പാടി എന്നിവർ നേതൃത്വം നൽകി കെ പി അശോകൻ നന്ദി പറഞ്ഞു
Post a Comment