Feb 23, 2023

ഒറ്റപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായി; ട്രെയിന്‍ കയറുന്നത് കണ്ടെന്ന് യാത്രക്കാര്‍


പാലക്കാട്: ഒറ്റുപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ കുട്ടികളെയാണ് കാണാതായത്. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാളയാറിലേക്ക് ടിക്കറ്റ് എടുത്തെന്ന് വ്യക്തമായി. തുടര്‍ന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് കുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരും പൊലീസിനെ അറിയിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only