തിരൂരങ്ങാടി പനച്ചിക്കൽ സ്വദേശികളായ ഹരിദാസൻ-ശുഭ ദമ്പതികളുടെ മകൾ അനഘ (14) നെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
കിടപ്പുമുറിയിൽ കയറി വാതിലടച്ച അനഘ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിലുള്ള വിഷമം മൂലമാണ് അനഘ ജീവനൊടുക്കിയതെന്നാണ് വിവരം.
കൊളപ്പുറം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അനഘ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post a Comment