Feb 4, 2023

വനിതാ ശിശു വികസന വകുപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.


കൂടരഞ്ഞി :
വനിതാ ശിശു വികസന വകുപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ സഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: വിഎസ് രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു . പ്രധാന അധ്യാപകൻ ശ്രീ. സജി ജോൺ അധ്യക്ഷ സ്ഥാനം വഹിച്ചു. അധ്യാപിക സിതാരസ്വാഗതം ആശംസിച്ചു . അങ്കണവാടി വർക്കർ പങ്കജ വല്ലി നന്ദി ആശംസിച്ചു.വനിതാ ശിശു വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസസ് ശ്രീമതി ഫസ്‌ലി.പി കെ കൺസൾട്ടന്റ് സൈക്കോളജി ശ്രീമതി ആയിഷ രഹന എന്നിവർ എന്നവർ പ്രസ്തുത വിഷയത്തിൽ ക്ലാസുകൾ അവതരിപ്പിച്ചു.കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസിക വളർച്ച, ആൺകുട്ടികളിലും പെൺകുട്ടികളിലും കണ്ടു വരുന്ന ശാരീരിക മാനസിക വൈകാരിക മാറ്റാങ്ങൾ എങ്ങിനെ തരണം ചെയ്യാം. വർദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളും പീഡനങ്ങൾക്കും എങ്ങിനെ തടയാം ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. കൗമാരപ്രായത്തിൽ കുട്ടികൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ.വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി നൽകിവരുന്ന നിയമസഹായങ്ങളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങൾ ബാലനീതി നിയമം ICDS, ICPS ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി എന്നിവയെ കുറിച്ചും അവബോധം നൽകി.🤍

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only