Feb 4, 2023

ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം.


സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമരമുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.

ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only