മുക്കം: മുക്കം വല്ലത്തായ് പാറയിൽ വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന 9 വയസ്സുകാരൻ ബിലാൽ മോനും ആശ്രയമില്ലാത്ത മാതാവിനും തുണയായി വല്ലത്തായ് പാറ ടൗൺ മുസ്ലീം ലീഗ് കമ്മിറ്റിയും തിരുവമ്പാടി മണ്ഡലം ഖത്തർ KMCC കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ സമർപ്പണം നാളെ ഫെബ്രുവരി 9 വ്യാഴാഴ്ച നടക്കും. മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഇന്ത്യയിലങ്ങോളമിങ്ങോളം പണി കഴിക്കുന്ന ആയിരക്കണക്ക് ബൈത്തുറഹ്മകളിൽ ഉൾപ്പെട്ടു കൊണ്ട് വല്ലത്തായിപാറയിൽ പണി കഴിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം നാളെ ഫെബ്രുവരി 9 ന് ഉച്ചക്ക് ഒരു മണിക്ക് അള്ളി എസ്റ്റേറ്റ് ഗേറ്റിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് C.K കാസിം മുഖ്യാതിഥി ആവും. നാട്ടിലെയും വിദേശത്തേയും സുമനസ്സുകളായ വ്യക്തികളിൽ നിന്നും തുക സമാഹരിച്ചു കൊണ്ടാണ് വീടിന്റെ പണി പൂർത്തീകരിച്ചത്.
ഈ സദ് പ്രവർത്തിയോട് സഹകരിച്ച എല്ലാവർക്കും ഖത്തർ കെഎംസിസി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജന: സെക്രട്ടറി അബ്ബാസ് മുക്കവും വല്ലത്തായ് പാറ ടൌൺ മുസ്ലീം ലീഗ് കമ്മിറ്റിയും നന്ദിയർപ്പിച്ചു.
Post a Comment