Mar 25, 2023

ജിയോയെ കടത്തിവെട്ടി എയർടെൽ; 500 നഗരങ്ങളിൽ 5ജി സേവനം, കേരളത്തിൽ 61 നഗരങ്ങളിൽ




ദില്ലി: 5 ജി സേവനം 500 നഗരങ്ങളിൽക്കൂടി വ്യാപിപ്പിച്ച് ഭാരതി എയർടെൽ. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളിക്കൊണ്ടുളള എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച്, കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുന്ന ടെലികോം കമ്പനിയെന്ന നേട്ടം എയർടെല്ലിനാണ്.


ദിനം പ്രതി 30 മുതൽ 40 വരെ നഗരങ്ങളിലേക്ക് എയർടെൽ 5ജി പ്ലസ് ലഭ്യമാക്കുമെന്നും ഈ വർഷം സെപ്തംബറിൽ രാജ്യത്തെ മുഴുവൻ നഗരങ്ങളേയും എയർടെലിന്റെ 5ജി ശൃംഖലയുമായി ബന്ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോഞ്ചിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഭാരതി എയർടെല്ലിന്റെ സിടിഒ രൺദീപ് സെഖോൺ പറഞ്ഞു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ 5ജി സേവന നഗരങ്ങളുടെ പ്രഖ്യാപനമാണ് എയർടെൽ നടത്തിയിരിക്കുന്നത്. 2022 ഒക്ടോബറിലാണ് എയർടെൽ 5ജി സേവനം പ്രഖ്യാപിച്ചത്. റിലയൻസ് ജിയോയുടെ അൾട്രാ ഹൈസ്പീഡ് 5ജി നെറ്റ്വർക്ക് ഇതുവരെ ലഭ്യമാകുന്നത് 406 നഗരങ്ങളിൽ മാത്രമാണ്.

എയർടെൽ 5ജി പ്ലസിന്റെ പ്രത്യേകതകൾ 

തടസ്സങ്ങളില്ലാെത വേഗതയേറിയ നെറ്റ് കണക്ഷനാണ് മൊബൈൽ ഉപഭോക്താക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് .അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ 5ജി സ്മാർട്ട്ഫോണുകളും എയർടെൽ നെറ്റ് വർക്കിൽ തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു 

എറ്റവും വിപുലമായ സാങ്കേതിക വിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും 20 മുതൽ 30 മടങ്ങ് വരെ ഉയർന്ന വേഗതയും മികച്ച ശബ്ദ മികവും സൂപ്പർ ഫാസ്റ്റ് കോൾകണക്ഷനും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. 

എയർടെൽ 5ജി പ്ലസ് നെറ്റ്വർക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനി ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും അവതരിപ്പിച്ചിട്ടുണ്ട്.. നിലവിലുള്ള എല്ലാ പ്ലാനുകളിലുടനീളമുള്ള ഡാറ്റ ഉപയോഗത്തിന്റെ പരിധി കമ്പനി നീക്കം ചെയ്യുന്നതിനാൽ ഉപഭോക്താക്കൾക്ക് ഡാറ്റ ലഭ്യതയെക്കുറിച്ച് ആശങ്കയില്ലാതെ അൾട്രാ ഫാസ്റ്റ് 5ജി സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും.

കേരളത്തിൽ എവിടെയൊക്കെ?

നേരത്തെ കേരളത്തിൽ 17 നഗരങ്ങളിൽ മാത്രമായിരുന്നു എയർടെൽ 5ജി സേവനം ലഭ്യമായിരുന്നത്. എന്നാൽ 235 നഗരങ്ങളിൽക്കൂടി 5ജി സേവനം വന്നതോടെ നിലവിൽ കേരളത്തിലെ 61 നഗരങ്ങളിൽ എയർടെൽ 5ജി സേവനം ലഭ്യമാണ്. നിലവിൽ കേരളത്തിൽ എയർടെൽ 5 ജി സേവനം ലഭ്യമാകുന്ന സ്ഥലങ്ങൾ ഇവയാണ്.

കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, മഞ്ചേരി, പൊന്നാനി, കളമശേരി, തീരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം, ഗുരുവായൂർ, കണ്ണമംഗലം, മൂന്നിയൂർ, ചൂർണ്ണിക്കര, കൂട്ടിലങ്ങാടി,മരട്, പരവൂർ, പിണറായി, കോട്ടയം, പള്ളിപ്പുറം, അബ്ദുറഹിമാൻ നഗർ, പുഴക്കാട്ടിരി, ചാവക്കാട്, ചേരാനല്ലൂർ, കൊടുങ്ങല്ലൂർ, മലയൻകീഴ്, നെടുവ, പെരുമ്പായിക്കാട്, പൊൻമുണ്ടം, പൂക്കോട്ടൂർ, താനൂർ, വലപ്പാട്, നെയ്യാറ്റിൻകര, തെൻമല, ആറ്റിങ്ങൽ, ചേലമ്പ്ര, ഏലൂർ, ഫറോക്ക്, ഇരിങ്ങാലക്കുട, കടുങ്ങല്ലൂർ, കരകുളം, കൊടൂർ, കോമളപുരം, കരുവട്ടൂർ, ഒളവണ്ണ, ഒതുക്കുങ്കൽ, പരുതൂർ, പട്ടാമ്പി, പുലാപ്പറ്റ, പുറത്തൂർ, വെളിയങ്കോട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only