നോളജ് സിറ്റി: വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്‌ച ജാമിഉൽ ഫുതൂഹിൽ ഭക്തി നിർഭരമായി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദുകളിൽ ഒന്നായ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിന് ആയിരങ്ങൾ പങ്കെടുത്തു. വളരെ നേരത്തെ തന്നെ വിശ്വാസികൾ മസ്ജിദിലേക്ക് എത്തി തുടങ്ങിയിരുന്നു. വിശുദ്ധ ഖുർആൻ പാരായണം കൊണ്ടും, ദിക്റുകളാലും, പ്രാർത്ഥനകളാലും ജാമിഉൽ ഫുതൂഹ് മസ്ജിദ് വളരെ നേരത്തെ തന്നെ ഭക്തി സാന്ദ്രമായിരുന്നു. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി ഖുതുബ നിർവഹിച്ച് വിശ്വാസികൾക്ക് ഉപദേശങ്ങൾ നൽകി. "വിശ്വാസികൾ ആരാധനകളിൽ മുഴുകണം, വിശുദ്ധ മാസത്തിൽ മറ്റു അനാവശ്യങ്ങളിൽ നിന്നും വിനോദങ്ങളിലും നിന്നും മാറി നിൽക്കണം", അദ്ദേഹം പറഞ്ഞു. നിരവധി സയ്യിദന്മാരും പണ്ഡിതരും സംബന്ധിച്ചു.
Post a Comment