മുക്കം : താക്കോൽ ദാനം നാളെ . രാഹുൽ ഗാന്ധി എംപിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽ ദാനം നാളെ വൈകിട്ട് 4.30 ന് മുക്കത്ത് രാഹുൽ ഗാന്ധി എംപി നിർവഹിക്കും.15 വീടുകളുടെ നിർമാണം പുരോഗതിയിലാണെന്ന് എംപിയുടെ ഓഫിസ് അറിയിച്ചു.200 വീടുകൾ പൂർത്തീകരിച്ച് കൈമാറാനാണ് പദ്ധതി.മലപ്പുറം, വയനാട് ജില്ലകളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നിർമാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോൽദാനമാണ് നാളെ മുക്കത്ത് നടത്തുന്നത്.താക്കോൽദാന ചടങ്ങിനൊപ്പം യുഡിഎഫിന്റെ ബഹുജന കൺവൻഷനിലും രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. മുക്കം –അരീക്കോട് റോഡിൽ പിസി ജംക്‌ഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി.
Post a Comment