മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് അങ്ങിനെ സംഭവിക്കാൻ പാടില്ല.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂർവ്വമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപക്ഷയിൽ
കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജി പ്രിയ കെയുടെതാണ് ഉത്തരവ്.
വാർത്ത നൽകിയിതിന്റെ പേരിൽ ക്രിമിനൽ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല.
മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നൽകിയിട്ടുള്ള
,ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നീതിപുർവ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്തെന്ന് തെളിയിക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു. വളരെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് മുൻകൂർ ജാമ്യ ഹർജി അനുവദിച്ച് കോടതി നടത്തിയത്.
സിന്ധു
സൂര്യകുമാർ , ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവരടക്കം 4 പേർക്കാണ് കോടതി. മുൻകൂർ ജാമ്യം അനുവദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർക്കായി അഡ്വക്കേറ്റ് പി വി ഹരി.ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലഹരി മാഫിയക്ക് എതിരായി നൽകിയ നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന വാർത്ത പരമ്പരയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരുത്തി വാർത്ത വ്യാജ വീഡിയോ നിർമ്മിച്ചു എന്ന പി വി അൻവർ നൽകിയ പരാതിയിൽ കോഴിക്കോട് വെള്ള യിൽ പോലീസ് ആണ് കേസെടുത്തത്. ഇതേ തുടർന്ന് ജാമ്യമില്ലാ വകുപ്പകളടക്കം ചുമത്തിയാണ് പോലിസ് റെയ്ഡ് അടക്കമുള്ള നടപടികൾ സ്വീകരിച്ചത്..
Post a Comment