കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തകർക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെയും മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിന് തുടക്കമായി.
മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ പ്രൊഫൈൽ പിക്ചർ അപ്ലോഡ് ചെയ്ത് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മറ്റു നേതാക്കളും അണികളും കാമ്പയിനിൽ പങ്കുചേർന്നു.
ഇതോടെ സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ തരംഗമായിരിക്കുകയാണ്. 10 ലക്ഷം പേർ ഇത് ഏറ്റെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. വി ആർ വിത്ത് യൂ എന്ന തലക്കെട്ടിൽ രാഹുൽ ഗാന്ധിയുടെ ചിത്രവുമായാണ് പ്രൊഫൈൽ ചിത്രം തയാറാക്കിയത്
Post a Comment