Mar 28, 2023

യാത്രക്കാർക്ക് ദിവസവും നോമ്പുതുറ വിഭവങ്ങൾ ഒരുക്കി മാതൃകയാകുകയാണ് തിരുവമ്പാടിയിലെ മഹല്ല് കമ്മിറ്റി


തിരുവമ്പാടി:റമദാൻ രണ്ടു മുതൽ റമദാൻ


അവസാനം വരെ വാഹന 
യാത്രക്കാർ,അന്യസംസ്ഥാന തൊഴിലാളികൾ വ്യാപാരികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾക്കാണ് ദിവസവും നോമ്പുതുറ സമയത്ത് വിഭവ സമൃദ്ധമായ ഭക്ഷണമെരുക്കിക്കൊടുത്തു മാതൃകയാവുകയാണ് പുതുതായി 
തെരഞ്ഞെടുക്കപ്പെട്ട തിരുവമ്പാടി മസ്ജിദ് റഹ്മ കമ്മിറ്റി ഭാരവാഹികൾ. 


തിരുവമ്പാടിയിലെ വ്യാപാരികൾ പ്രവാസികൾ മദ്രസ പൂർവ വിദ്യാർത്ഥികൾ എന്നിവയുടെ സഹായസഹകരണത്തോടെയാണ് നൂറുകണക്കിന് ആളുകൾക്ക് മഹല്ല് കമ്മിറ്റി ഇത്തരമൊരു കാരുണ്യപരമായ സംരംഭത്തിന് 
ഒരുങ്ങിയത്.മുനവ്വറിൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിലാണ് ദിവസവും വിരുന്ന് ഒരുക്കുന്നത്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only