Mar 27, 2023

വാറ്റുചാരായവുമായി വിൽപ്പനക്കാരൻ പിടിയിൽ.


താമരശ്ശേരി : കോഴിക്കോട് EI & IB യിലെ പ്രിവ. ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവര പ്രകാരം ചമൽ അംബേദ്ക്കർ കോളനിയിലെകാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന മനോജ്.K.R നെ

5 ലിറ്റർ വ്യാജവാറ്റ് ചാരായവുമായി പിടികൂടി. അറസ്റ്റു ചെയ്തു കേസ്സെടുത്തു. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

 താമരശ്ശേരി എക്സൈസ് സർക്കിളിലെ, അസി. എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവ. ഓഫീസ്സർ (ഗ്രേഡ്) C.G.സുരേഷ് ബാബു, CEOമാരായ റസൂൺ കുമാർ, ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only