Mar 26, 2023

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം; കാന്തപുരം സ്വദേശി വിമാനത്തിൽ മരിച്ചു.


പൂനൂർ: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശി മരിച്ചു. കാന്തപുരം മുക്കിട്ടാച്ചിമ്മൽ കുഞ്ഞായിൻ ഹാജി (72) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത് യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് വിമാനം ബോംബെ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു.


ബോംബെ കൂപ്പർ മുൻസിപ്പൽ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവർ ഉംറക്ക് പുറപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നാളെ പുലർച്ചെ നാട്ടിലെത്തിച്ച് (27/03/23) രാവിലെ 9 മണിക്ക് കാന്തപുരം സലാമത്ത് നഗർ ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും.

ഭാര്യ : ആയിഷ. മക്കൾ: സൗദ, സുഹറ, നവാസ്, ഷാഹിന, ഉബൈദ്. മരുമക്കൾ: കാസിം ഹാജി, മുഹമ്മദലി ആലങ്ങാ പോയില്, മുഹമ്മദലി കായൽ മൂലക്കൽ, സാബിറ, ഉമ്മു ഹബീബ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only