Mar 1, 2023

ചോണാട് കടവിൽ യുവതിക്ക് നീർനായയുടെ കടിയേറ്റു


മുക്കം: ഇരുവഞ്ഞിപ്പുഴയിലെ മുക്കം ചോണാട് കടവിൽ ഇന്ന് രാവിലെ കുളിക്കാനിറങ്ങിയ യുവതിക്ക് നേരെ നീർനായയുടെ ആക്രമണം..നൗഷിന എന്ന യുവതിയുടെ കാലിന് നീർനായ കടിക്കുകയായിരുന്നു..ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ദിവസം നാലു വയസുള്ള കുട്ടിക്കും ഇതേ കടവിൽ നിന്ന് നീർനായയുടെ കടിയേറ്റിരുന്നു.
ചെറിയ ഇടവേളക്കു ശേഷം പുഴയിൽ നീർനായ ശല്യം രൂക്ഷമായതിൻ്റെ ആശങ്കയിലാണ് നാട്ടുകാർ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only