കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ മറുപടി നൽകിയത്.
വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ട്രെയിനുകൾ അനുവദിക്കുന്നത്. നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നൽകുന്നത് പരിഗണനയിലില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. നേരത്തെ കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതിനിടെ വന്ദേ ഭാരത് എക്സ്പ്രസുകൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ ചെറുക്കാൻ നടപടി കർശനമാക്കുകയാണ് റെയിൽവേ. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ട്രെയിനിന് നേരെ കല്ലെറിയുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് റെയില്‍വെ ആക്ടിന്റെ 153 പ്രകാരം നിയമ നടപടിയെടുക്കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. ട്രെയിനിന് നേരെ തെലങ്കാനയില്‍ അടുത്തതിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ മുന്നറിയിപ്പ്.
Post a Comment