തിരുവമ്പാടി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൂടരഞ്ഞി പട്ടോത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പെരുന്തൽമണ്ണ പുളിയമഠത്തിൽ അബ്ദുൽ ലത്വീഫിനെ (30) യാണ് തിരുവമ്പാടി പോലീസ് അറസ്റ്റു ചെയ്തത്. മൂന്ന് പവൻ സ്വർണവും 7000 രൂപയുമാണ് മോഷ്ടിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇരുപതിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവാണ് പ്രതി.
Post a Comment