കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ ചികിത്സയിൽ . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പോലീസാണ് ഇന്നലെ രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആൺസുഹൃത്തുമായുളള തർക്കത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവുണ്ടാക്കിയ പാടുമുണ്ട്. യുവതി മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. കൂരാച്ചുണ്ട് സ്വദേശിയായ ആൺ സുഹൃത്തിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. ഭാഷ പ്രശ്നമായതിനാൽ യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. ദ്വിഭാഷിയെ ഉടൻ സംഘടിപ്പിച്ച് മൊഴിയെടുക്കുമെന്ന് കൂരാച്ചുണ്ട് പൊലീസ് അറിയിച്ചു
Post a Comment