Mar 28, 2023

പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു


കോഴിക്കോട് : പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ഇന്നലെ (മാർച്ച് 27) രാവിലെ മലപ്പുറം ബുക്ക് ഡിപ്പോയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. 16 ഡിപ്പോകളിലേക്കുള്ള പുസ്തക വണ്ടി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് ആശംസ അർപ്പിച്ചു. ജില്ലയിലെ 323 സർക്കാർ എയ്ഡഡ് സൊസൈറ്റികൾ വഴിയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഒമ്പത്, 10 ക്ലാസുകളിലെ മുഴുവൻ പുസ്തകങ്ങളും ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ മലയാളം, അറബി, ഉറുദു പുസ്തകങ്ങൾ ഒഴികെയുള്ളതുമാണ് വിതരണത്തിനായെത്തിയത്. 13,15,624 പുസ്തകങ്ങൾ ആദ്യഭാഗത്തിൽ വിതരണം ചെയ്യും.

പാഠപുസ്തകങ്ങൾ തരംതിരിച്ച് വിതരണത്തിനു തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. ജില്ലാ മിഷൻ തിരഞ്ഞെടുത്ത 40 കുടുംബശ്രീ പ്രവർത്തകർ രണ്ടുഘട്ടങ്ങളിലായി വിതരണത്തിൽ പങ്കാളികളാകും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി 53,73,763 പുസ്തകങ്ങളാണ് വേണ്ടത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 49,68,939 പുസ്തകങ്ങളും അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് 4,04,824 പാഠപുസ്തകങ്ങളുമാണ് വേണ്ടത്. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി (കെ.ബി.പി.എസ്.) ഫെബ്രുവരി 25 മുതൽ വിതരണത്തിനായി പുസ്തങ്ങൾ ഡിപ്പോയിൽ എത്തിച്ചു തുടങ്ങിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only