മുക്കം നഗരസഭ മഴക്കാലപൂർവ ശുചീകരണം 2023 ൻ്റെ ഭാഗമായി 28-3 -2023 ന് ഇ എം എസ് ഹാളിൽ വെച്ച് മുനിസിപ്പൽ തലയോഗം ചേർന്നു നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നിയുടെ അദ്ധ്യക്ഷതയിൽ ബഹുനഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം നിർവഹിച്ചു. . മുക്കം നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പരിപാടികൾ, ജാഗ്രത സമിതി , ദുരന്തനിവാരണ സമിതി എന്നിവയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ വിശദീകരിച്ചു. ഫയർ ഓഫീസർ ഗഫൂർ സിവിൽ ഡിഫൻസും ഫയർഫോഴ്സുമായി ചേർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൗൺസിലർമാർ, വ്യാപാരികൾ, റെസിഡൻസ് അസോസിയേഷൻ, ആരാധനാലയങ്ങൾ, വിവിധ സംഘടനപ്രതിനിധികൾ, നഗരസഭആരോഗ്യ വിഭാഗം ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ CDS തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
Post a Comment