മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി സംസ്ഥാനപാതയോരത്ത് അഗസ്ത്യമുഴിയിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ തല ഉദ്ഘാടന കർമ്മം ചെയർമാൻ പിടി ബാബു നിർവഹിച്ചു. കൗൺസിലർ ജോഷില സന്തോഷ് അധ്യക്ഷത വഹിച്ചു, അബ്ദുൾ ഗഫൂർ മാസ്റ്റർ, അശ്വതി സനോജ്, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു. ശുചീകരണം പ്രവർത്തനത്തിൽ ഡോൺ ബോസ്കോ എൻ എസ് എസ് വളണ്ടിയന്മാർ ,മുക്കംഫയർ ആൻ്റ് റെസ്ക്യൂ, സിവിൽ ഡിഫൻസ്, നാട്ടുകൂട്ടം അഗസ്ത്യൻ മുഴി, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ആശവർക്കർമാർ,എച്ച് ഐ,ജെഎച്ച് ഐ എന്നിവർ പങ്കെടുത്തു.
Post a Comment