മരഞ്ചാട്ടി : മലയോര മേഖലയിലെ വിദ്യാഭ്യാസ വികസനത്തിന് നേതൃത്വം വഹിക്കുന്ന മരഞ്ചാട്ടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാദർ കുര്യൻ താന്നിക്കൽ, ഹെഡ്മാസ്റ്റർ ബേബി കട്ടിക്കാനായിൽ, വാർഡ് അംഗം ബാബു മൂട്ടോളി തുടങ്ങിയവർ പ്രസംഗിച്ചു.
പിടിഎ പ്രസിഡന്റ് സില്‍വി പാറമടയിൽ, സ്കൂൾ കമ്മിറ്റി പ്രതിനിധി റോബിൻ മനയാനി, ജോൺ പന്തപ്പിള്ളി, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment