കോഴിക്കോട്: സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും ഇവിടെവെച്ച് രണ്ടുപേർ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
സുഹൃത്തായ മറ്റൊരു യുവതി വഴി പ്രതികളെ പരാതിക്കാരിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഫോണിലൂടെയുള്ള ഈ പരിചയത്തിലാണ് പ്രതികൾ യുവതിക്ക് സീരിയലിൽ അവസരം വാഗ്ദാനം ചെയ്തത്.
സീരിയലിനെക്കുറിച്ച് ചിലകാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ച പ്രതികൾ, ശനിയാഴ്ച യുവതിയെ നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവിടെവെച്ചാണ് പ്രതികളായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് സൗത്ത് എ.സി.പി.യുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Post a Comment