കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിലെ പത്താം വാർഡിൽ എച്ച് വൺ എൻ വൺ പനി ബാധിച്ച് യുവതി മരിച്ചു. ചെറിയഴിക്കൽ, കാട്ടിൽതെക്കതിൽ രാജി (24) ആണ് മരിച്ചത്. രോഗബാധിതയായി ചികിത്സയിലായിരുന്നു രാജി. ഇവിടെ എച്ച് വൺ എൻ വൺ റിപോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
രോഗബാധിതയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 39 പേരുടെ രക്തസാമ്പിൾ പരിശോധന നടത്തി. ഇതിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ആളുകൾക്ക് പ്രതിരോധ മരുന്നുകൾ ഇതിനകം വിതരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക പനി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അഴീക്കൽ തുറയിൽ ഈരപുറത്ത് വീട്ടിൽ രാജേന്ദ്രൻ-ശാലിനി ദമ്പതികളുടെ മകളും ചെറിയഴീക്കൽ കാട്ടിൽ തെക്കതിൽ സനിഷിന്റെ ഭാര്യയുമാണ് മരിച്ച രാജി. മകൾ: വേദ
Post a Comment