തിരുവമ്പാടി: സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളായ ഭഗത്സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം SFI കോഴിക്കോട് ജില്ലാ സെക്രട്ടറി കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് മിഥുൻ അധ്യക്ഷനായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് വി സോജൻ, ഏരിയ ജോ:സെക്രട്ടറി അബി ഇ, തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് നിഖിത കെ പി നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ഷാഹുൽ ഗഫൂർ, വൈശാഖ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment