Mar 15, 2023

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; കൊച്ചി നഗരത്തിൽ ആത്മഹത്യാശ്രമം നടത്തി യുവതി


കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. 

തൃശൂർ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.

 കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞു. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാർ തന്റെ ജീവിതം തകർത്തെന്ന് ആരോപിച്ച് ആയിരുന്നു യുവതിയുടെ ആത്മഹത്യാശ്രമം. 

ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. തന്നെ കുറിച്ചുള്ള വാർത്ത ക്രൈം നന്ദകുമാർ അദ്ദേഹത്തിന്റെ ചാനലിൽ നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only