Mar 15, 2023

സൂപ്പര്‍ ഹൈവേയിലേത് 'സൂപ്പര്‍ ടോൾ പൊട്ടിത്തെറിച്ച് കന്നഡ സംഘടനകള്‍, പ്രതിഷേധ ജ്വാലയിൽ കര്‍ണാടകം!


കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഭാരത്‌മാല പരിയോജനയുടെ (ബിഎംപി) ഭാഗമായി നിർമിച്ച 118 കിലോമീറ്റർ ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് ഹൈവേ ഞായറാഴ്‍ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തത്. ഇന്നലെ മുതൽ ഇവിടെ ടോള്‍ പിരവും തുടങ്ങി. എന്നാല്‍ ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് വേയിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം പുകയുകയാണ്. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കർണാടക പീപ്പിൾസ് ഫോറം, നവനിർമാൺ ഫോറം, ജൻ സാമിയ ഫോറം, കന്നഡിഗർ ഡിഫൻസ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
തുടക്കംമുതല്‍ നാട്ടുകാരും സംഘടനകളും ടോൾ പിരിവിനെ ശക്തമായി എതിർത്തിരുന്നു. കടുത്ത എതിർപ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോൾ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല സംഘടനകൾ പൊട്ടിത്തെറിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കനിമിനികെ ടോൾ പ്ലാസയിൽ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് സമര സ്ഥലത്ത് തടിച്ചുകൂടുന്നത്. പ്രതിഷേധം തടയാൻ മുൻകരുതൽ നടപടിയായി 150 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 1 എസിപി, 6 പിഐ, 5 പിഎസ്ഐ, 1 കെഎസ്ആർപി, 2 ബസുകൾ ഉൾപ്പെടെ 150 ല്‍ അധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇന്ന് രാവിലെ എട്ട് മണി മുതലാണ് എക്‌സ്‌പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ ടോൾ പിരിവ് ആരംഭിച്ചത്. വിജ്ഞാപനമനുസരിച്ച്, ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ ഒരു യാത്രയ്ക്കുള്ള ടോൾ നിരക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതൽ 880 രൂപ വരെയാണ്. വാഹനങ്ങളെ ആറ് തരം തിരിച്ചിട്ടുണ്ട്. ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിന് കാർ ഉടമകൾ 135 രൂപ നൽകണം. ഒരു ദിവസത്തിനകം മടക്കയാത്രയ്ക്ക് 205 രൂപ നൽകണം. മിനി ബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് (ഒറ്റ യാത്ര) ടോൾ നിരക്ക്. നിദഘട്ട മുതൽ മൈസൂരു വരെയുള്ള രണ്ടാമത്തെ പാക്കേജിന്റെ ജോലി പൂർത്തിയായാൽ, ടോൾ നിരക്ക് എൻഎച്ച്എഐ പരിഷ്കരിക്കാൻ സാധ്യതയുണ്ട്. ബുഡനൂർ പോലുള്ള സ്ഥലങ്ങളിൽ ചില സിവിൽ ജോലികൾ ഇപ്പോഴും നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ദേശീയപാത ഉദ്ഘാടനം ചെയ്‍തത്. നേരത്തെ, മാർച്ച് ഒന്നു മുതൽ തന്നെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ പിരിവ് ആരംഭിക്കാൻ തയ്യാറെടുത്തിരുന്നു. കടുത്ത എതിർപ്പിനെ തുടർന്ന് ടോൾ പിരിവ് മാർച്ച് 14ലേക്ക് മാറ്റുകയായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only