ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിഞ്ഞു.
കാരക്കുറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിൻെറ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത് നാലര ഏക്കറയോളം നെൽകൃഷിയൊരുക്കിയപ്പോൾ സഹായവുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പ നൽകി പ്രോത്സാഹനം നൽകി.
ഉത്സവാന്തരീക്ഷത്തിൽ കൊയ്ത്തുൽസവം
കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു.
റസാക്ക് കൊടിയത്തൂർ,സി ടി സി അബ്ദുള്ള,ഗിരീഷ് കാരക്കുറ്റി,ബിജു വിളക്കോട്,കെ സി നജീബ്,സുനിൽ പി പി , ബിലാൽ വി , കുഞ്ഞോയി കാരക്കുറ്റി, അബൂബക്കർ ചെറുകുന്നത്ത് ,രാജു കാരക്കുറ്റി, സലീം മാസ്റ്റർ എന്നിവർ സന്നിതരായി.എം കെ സലാം സ്വാഗതവും, കെ കെ സി നാസർ നന്ദിയും പറഞ്ഞു.
Post a Comment